Monday, 11 May 2020

भगवद गीता ३ कर्मयोग

भगवद गीता 

३ कर्मयोग 


ज्ञान तथा कर्म दोनों एक ही लक्ष्य में पहूँचाता है, पर कर्म योग ही उत्तम है! कोई भी प्राणी कर्म किये बिना रह नहीं सकता तथा कोई लक्ष्य प्राप्त करने का साधन है कर्म तथा ज्ञान! योग का मतलब है आत्म बुद्धि में स्थिर-स्थित रहना और ज्ञान होता है परमात्मा या ईश्वर को जानना! 

“ समाथि समतावस्था जीवात्म परमात्मनो “  जीवात्मा और परमात्मा का समन्वय है समाथि! 

सृष्टि चक्र में, कर्म को महत्वपूर्ण स्थान है! ब्रम्हा- वेद- कर्म- यज्ञ- वर्षा- अन्न- प्राण; सब सृष्टि चक्र का अंग है! एक दूसरे को उतपत्ती केलिए आपस में अवलंब करता है और कर्म जन्य यज्ञ में परमात्मा या ब्रम्हा सदा रहता है! कोई भी लक्ष्य पाने केलिए कर्म ही एक मात्र साधन है! विश्व के पालक, श्रीहरि महत्वपूर्ण कर्म करने अनेक जन्म लेते रहते हैं! उस महापुरुष के मार्ग पर हम सब कर्म निष्ट बनकर धर्म स्थापनना में सहभागी बनना चाहिए !


 कोई भी कर्म हो उस केलिए आरंभ महत्व पूर्ण है! वचन है- शूभस्य शीघ्रम! शुभ कर्म केलिए विलंब मत करो! अज्ञानि आशा से या संग से मुझे यह चाहिए, वह चाहिए ऐसा मोह में आकर कर्म करता है!  ज्ञानी स्वयं कर्म करते हुए अन्यों को भी कर्म में सहभाग करवाना चाहिए! ज्ञानी हो या योगी- सब अपना संस्कार के अनुसार कर्म करते हैं! इसलिए कर्म योग या कर्म मार्ग में इन्द्रिय नियंत्रण को बडा महत्व है! क्यों कि - राग-द्वेष आदी विकार इन्द्रियों में रहता है! हित कार्य में खुशी तथा अहित कार्य में होता है द्वेष या क्रोध! इसलिए राग-द्वेष का कारण बननेवाले विषयों को योगी जन त्यागना चाहिए! परंन्तु जो पुरुष इन्द्रियों को निग्रह करके भी विषयों का कामना या आशा रखता है, वह मूढ तथा पापी है; उन्हे पाप से बचने, अपना आचार- विचार एवं काम-क्रोध आदी रजोगुण त्यागना चाहिए ! 

हे भगवान, हमें अपने दास मानकर सेवा करने दीजिए, हमें विषयों से अनासक्त बनाकर कर्म निष्ठ बनाओ। हरि ओम।।


इन्द्रिय, मन एवं बुद्धि को आसन बनाकर काम क्रोध विराज होता है! आत्मज्ञान को नष्ट करनेवाला - पाप स्वरूपी काम को जीतने केलिए हमेशा याद रखो-- ३/४२ “. इन्द्रियाणि परण्याहुरिन्द्रियेभ्यः परं मनः ! मनसस्तु परा बुद्धिर्यो बुद्धेः परतस्तु सः ! “ शरीर से श्रेष्ट है इन्द्रिय, इन्द्रिय से महान होता है मन, मन से उत्कृष्ट है बुद्धि, और बुद्धि से भी महान है आत्मा! इस ज्ञान के द्वारा -- बुद्धि से मन नियंत्रण करते हुए, आत्मा को सदा मनन करते हुए, मन को टुकरानेवाला काम-अज्ञान रूपि शत्रु को जीत कर धर्मानुसार कर्म स्वरूप यज्ञ करके श्रेय पाओ! वह मोक्ष एवं ऐशर्य दायक है! 

हे भगवान, हमें मोक्ष मार्ग में चलाने का प्रार्थना ।।


आज करने का काम को कल केलिए न रखते हुए आज ही समाप्त करे (दीर्खसूत्री न बनें) , शूरवान, कृतज्ञ तथा दृढ सौहृद रखनेवाला पुरुष को लक्ष्मि देवि स्वयं अनुग्रह करती है, एवं सारे ऐश्वर्य लाभ देती है! 

स्वधर्म श्रेष्टता एवं अमरता का मार्ग है! परधर्म पालन पाप और नरक दाई है! अलसी और मूढ लोगों को कर्म में कर्तृत्व मिलता है! अहंकार या दंभ के कारण स्वयं सबकुछ किया इस प्रकार सेचकर मूर्ख कर्तृत्व अपने ऊपर लाता है! मगर सच्च यह है कि प्रकृति के वश में मनुष्य माया मोहित कर्म कर्म करते हैं! परन्तु ज्ञानी जन कर्मों को अलिप्य अधवा मोक्षलायक बनाते हैं, उस का मार्ग अगले अध्याय ज्ञान कर्म संन्यास योग में सीखेंगे! 

 हे भगवान, हमें सही कर्म मार्ग पर चलाएं। आप की भक्त बनाऐ। हरि ॐ।।।

കർമ്മ യോഗം

കർമ്മ യോഗം

 സാരാംശം


ആത്മോന്നതിക്ക് ലോകത്ത് രണ്ടു തരം നിഷ്ഠകൾ ആണുള്ളത്. സാംഖ്യന്മാർ ജ്ഞാന യോഗവും, യോഗികൾ കർമ്മയോഗവും മാർഗ്ഗമാക്കുന്നു. യോഗമെന്നാൽ ആത്മബുദ്ധിയിലുള്ള സ്ഥിരതയാണ്, ജ്ഞാനമെന്നാൽ ഈശ്വരനായ പരമാത്മാവിനെ അറിയലും. 

"യോഗ ഹീനം കഥം ജ്ഞാനം മോക്ഷം ഭവതി ധ്രുവം  യോഗോപി ജ്ഞാന ഹീനസതു നക്ഷമോ മോക്ഷ കർമ്മണി " (യോഗത്വോപനിഷദ്) ജ്ഞാന രഹിതമായ യോഗവും, യോഗത്തോടുകൂടാത്ത ജ്ഞാനവും മോക്ഷത്തിന് പര്യാപ്തമല്ല. ജ്ഞാനവും കർമ്മവും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്നു. എങ്കിലും കർമ്മയോഗമാണത്തമം എന്നു ഗീത പറയുന്നു. ഒരു ജീവിക്കും അരക്ഷണം പോലും കർമ്മം ചെയ്യാതിരിക്കാനാവില്ല. സൃഷ്ടി ചക്രത്തിൻ്റെ  ആധാരം കർമ്മമാണ്. കർമ്മം - യജ്ഞം - വൃഷ്ടി -അന്നം - പ്രാണൻ - വേദം - പരമാത്മാവ് ഇവ സൃഷ്ടിയിൽ പരസ്പര പൂരകമായി വർത്തിക്കുന്നു. സർവ്വവ്യാപിയായ പരമാത്മാവ് അഥവാ പരബ്രഹ്മം കർമ്മത്താൽ പിറക്കുന്ന യജ്ഞത്തിൽ സദാ കുടികൊള്ളുന്നു. 


     ഏതു ലക്ഷ്യവും പൂർണമാകാൻ കർമ്മമാണേക മാർഗ്ഗം. വിശ്വ പാലകനായ ശ്രീഹരി ധർമ്മ രക്ഷക്കായി അനേകം ജന്മങ്ങളെടുക്കുന്നു എന്നു പുരാണങ്ങളിൽ കാണാം. ഏതൊരു കാര്യവും നിറവേറ്റാനുള്ള ഇഛാശക്തിയാണ് ആദ്യമായി വേണ്ടത്. അപ്പോൾ അതു പരിപൂർണ്ണമാകും. കർമ്മം ചെയ്യാതിരിക്കുന്നതു് പാപമാണ്. അതിനാൽ ജ്ഞാനികൾ സ്വധർമ്മം മനസ്സിലാക്കി കർമ്മം ചെയ്യുന്നു. അജ്ഞാനികൾ മോഹസാഫല്യത്തിനായി കർമ്മം ചെയ്യുന്നു. സ്വന്തം ശരീര നിലനിർത്താനെങ്കിലും ഏവർക്കും കർമ്മം ചെയ്തേ പറ്റൂ.


        ജ്ഞാനികൾ പോലും തൻ്റെ സംസ്ക്കാരാനസരണം പ്രകൃതിക്കു വശമായി കർമ്മം ചെയ്യുന്നു. അതിനാൽ കർമ്മയോഗത്തിൽ ഇന്ദ്രിയ നിയന്ത്രണത്തിനു വളരെ പ്രാധാന്യമുണ്ട്. ഇന്ദ്രിയങ്ങളിലാണ് രാഗദ്വേഷ വികാരങ്ങൾ ഇരിക്കുന്നത്. വിഷയ സുഖത്തിൽ രാഗവും, പ്രതികൂലത്തിൽ ദ്വേഷവും ഉണ്ടാകുന്നു. 2 / 62 - 63 "ധ്യായതേ വിഷയാൻപും സ: …. ബുദ്ധി നാശാത് പ്രണശൃതി." എന്ന് മുൻ അദ്ധ്യായത്തിൽ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. മോക്ഷ കാംക്ഷികളും, യോഗി വര്യന്മാരും രാഗദ്വേഷ കാരണമായ വിഷയങ്ങളെ വർജ്ജിക്കണം. പക്ഷേ, ഇന്ദ്രിയങ്ങളെ അടക്കി കൊണ്ട് വിഷയ വിചാരം ചെയ്യുന്നവൻ മൂഢനും, പാപിയുമാകുന്നു. മഹാപാപ കാരണമായ കാമ ക്രോധങ്ങൾ രജോഗുണാധികതയാൽ ഉണ്ടാകുന്നു. അവ യോഗിയുടെ ഓജസ്സിനേയും, ആയുസ്സിനേയും, ശക്തിയേയും ക്ഷയിപ്പിക്കുന്നു, വഴിതെറ്റിപ്പിക്കുന്നു. അതിനാൽ മോഹ രൂപത്തിൽ, ഇന്ദ്രിയം മനസ്സ്.ബുദ്ധി എന്നിവയെ ആസനമാക്കി, ആത്മജ്ഞാനത്തെ മറയ്ക്കുന്ന പാപ സ്വരൂപിയായ കാമത്തെ നശിപ്പിക്കുക.

അതിനായി എപ്പോഴും ഓർക്കുക - '"ശരീരാ ലിന്ദ്രിയം ശ്രേഷ്ടം ഇന്ദ്രിയത്തേക്കാൾ മനസ്സെ ടോ, മനസ്സിനേക്കാൾ പരം ബുദ്ധി  ബുദ്ധിക്കുമതീതനാത്മാവ് " ഈ അറിവു പയോഗിച്ച് ബുദ്ധികൊണ്ട് മനസ്സിനെ നിയന്ത്രിച്ച് ആത്മാവിനെ മനനം ചെയ്ത് കമമാകുന്ന ശത്രുവെ ജയിച്ച് കർമ്മമാകുന്ന യജ്ഞം ചെയ്യുക. അതു മോക്ഷപ്രദവും ഐശ്വര്യദായകവും ആകുന്നു.


"ഉത്സാഹ സമ്പന്ന മദീർഘ സൂത്രം കിയാ വിധിജ്ഞം, വ്യസനേഷ്വ സക്തം  ശൂരം കൃതജ്ഞം ദൃഢസൗഹൃദം ച ലക്ഷ്മീ സ്വയം യാതി നിവാസ ഹേതോ" (സാരോപദേശം) ഇന്നചെയ്യേണ്ടതായ കാര്യത്തെ മാറ്റി വക്കാതെ ഇന്നു തന്നെ ചെയ്യുന്നവനും, ഉത്സാഹശീലനും, മദ്യപാനം ചൂതുകളി എന്നീ വ്യസനങ്ങളിൽ ഏർപ്പെടാത്തവനും, ശൂരനും കൃതജ്ഞനും, ദൃഢസൗഹൃദം പുലർത്തുന്നവനുമായ പുരുഷനെ ലക്ഷമീദേവി സദാ അനുഗ്രഹിക്കുന്നു. അവന്നു സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കന്നു.

3/ 35"ശ്രേയാൻ സ്വധർമ്മോ വിഗുണ:  പര ധർമ്മാത് സ്വനുഷ്ഠിതാത് സ്വധർമ്മേനിധനം ശ്രേയ:  പര ധർമ്മോ ഭയാവഹ: " സ്വന്തം കർമ്മം അവനവനു ശ്രേയസ്സു നൽകുന്നു. അത് അമരത്വത്തിലേക്കുള്ള കാൽവെപ്പാണ്. പര ധർമ്മം കൈക്കൊള്ളുന്നത് പാപവും നരക കാരണവുമാകുന്നു. കമ്മങ്ങൾ പുണ്യപാപങ്ങൾ തരുന്നതാണ്, എന്നാൽ യജ്ഞരുപത്തിലുള്ള കർമ്മങ്ങൾ പാപമുക്തമാക്കുന്നു. അതിനാൽ കർമ്മങ്ങളെ അലിപ്യങ്ങളായ യജ്ഞമാക്കാനുള്ള വിദ്യ അടുത്ത അദ്ധ്യായമായ ജ്ഞാന കർമ്മ സംന്യാസ യോഗത്തിൽ പഠിക്കാം.